MalappuramKeralaNattuvarthaLatest NewsNews

താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25), ശ്രാവൺ(27), ദേവപ്രിയ(22) സവിത(50) എന്നിവർക്കാണ് പരിക്കേറ്റത്

പാലപ്പെട്ടി: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. വരനും വധുവും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25), ശ്രാവൺ(27), ദേവപ്രിയ(22) സവിത(50) എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : കാലവർഷത്തിലെ പരിഭവം മാറ്റി തുലാവർഷം! ഇക്കുറി ലഭിച്ചത് ശരാശരിയെക്കാൾ കൂടുതൽ മഴ

ഞായറാഴ്ച ഉച്ചക്ക് 1.30-ഓടെ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ പുതിയിരുത്തിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിനെ മറി കടക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

Read Also : 60 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സ്തനവും കഴുത്തും അറുത്ത് കൊലപ്പെടുത്തി യുവാക്കൾ

പരിക്കേറ്റവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button