AlappuzhaKeralaNattuvarthaLatest NewsNews

മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ

എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്

ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്.

Read Also : ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: രണ്ട് പെൺമക്കൾക്കും വെട്ടേറ്റു, അരുംകൊല പിറവത്ത്

നാല് വർഷമായി ഭാര്യ വീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡ് കണ്ണന്തറ വീട്ടിലാണ് സനലിന്‍റെ താമസം. വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമായാണ് ഇയാളെ പിടികൂടിയത്.

Read Also : മുഖം മിനുക്കി മൂന്നാർ-ബോഡിമെട്ട് റോഡ്: ഉദ്ഘാടനം ജനുവരി 5-ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എത്തും

എറണാകുളം ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാട് കടത്തപ്പെട്ടയാളുമാണ് പ്രതി. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button