Latest NewsNewsIndia

പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാന്‍ ഇസ്രൊ , പുതുവര്‍ഷത്തില്‍ അഭിമാനമാകാന്‍ എക്സ്പോസാറ്റ്

തിരുവനന്തപുരം: പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐഎസ്ആര്‍ഒ 2024നെ വരവേല്‍ക്കുന്നത്. തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുള്ള എക്‌സ്‌പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തില്‍ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുക.

Read Also: മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത്; വി ശിവൻകുട്ടി

തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ സ്റ്റാറുകള്‍, സൂപ്പര്‍ നോവകള്‍ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാന്‍ ലക്ഷ്യമിട്ടാണ് ഇസ്രൊ എക്‌സപോസാറ്റ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.എക്‌സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം.

പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്‌സ്‌പോസാറ്റില്‍ ഉള്ളത്. ബെംഗളൂരു രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോളിക്‌സ് വികസിപ്പിച്ചത്. അഞ്ച് വര്‍ഷമാണ് എക്‌സ്‌പോസാറ്റിന്റെ പ്രവര്‍ത്തന കാലാവധി. ഐഎസ്ആര്‍ഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനത്തിന്റെ അറുപതാം വിക്ഷേപണ കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button