Latest NewsNewsBusiness

പോക്കറ്റ് കാലിയാകാതെ വിമാനയാത്ര ചെയ്യാം! ടിക്കറ്റ് നിരക്കുകൾ കുറച്ച് ഇൻഡിഗോ

2023 ഒക്ടോബർ 6 മുതലാണ് ഇൻഡിഗോ ഇന്ധന ചാർജ് ഉൾപ്പെടുത്തിയുള്ള ടിക്കറ്റുകൾ നൽകിയിരുന്നത്

ന്യൂഡൽഹി: പോക്കറ്റ് കാലിയാകാതെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായ ഇൻഡിഗോ. യാത്രക്കാരുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന ടിക്കറ്റുകളാണ് ഇൻഡിഗോ ലഭ്യമാക്കുന്നത്. നിലവിൽ, ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് കമ്പനി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഇതോടെയാണ് ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞത്.  ഇന്ന് മുതൽ യാത്രക്കാരിൽ നിന്നും ഇന്ധന ചാർജ് ഈടാക്കാതെയാണ് ഇൻഡിഗോ ടിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.

ഇൻഡിഗോയുടെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച്, ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിൽ ടിക്കറ്റ് നിരക്ക് താരതമ്യേന കുറവായിരിക്കും. 2023 ഒക്ടോബർ 6 മുതലാണ് ഇൻഡിഗോ ഇന്ധന ചാർജ് ഉൾപ്പെടുത്തിയുള്ള ടിക്കറ്റുകൾ നൽകിയിരുന്നത്. എന്നാൽ, ഏവിയേഷൻ ടർബൈൻ ഫ്യുവൽ പ്രൈസിൽ കുറവ് വന്നതോടെ, ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാമെന്ന തീരുമാനത്തിലേക്ക് കമ്പനി എത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം മൂന്ന് തവണയാണ് എടിഎഫ് കുറഞ്ഞത്. എടിഎഫിൽ ഇനിയും വ്യതിയാനം ഉണ്ടാവുകയാണെങ്കിൽ ടിക്കറ്റ് നിരക്ക് വീണ്ടും കുറയാൻ സാധ്യതയുണ്ട്.

Also Read: ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി അയോദ്ധ്യയിലെ രാമക്ഷേത്രം: എതിര്‍പ്പ് പാകിസ്ഥാനികള്‍ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button