Latest NewsNewsBusiness

വരാനിരിക്കുന്നത് ഐപിഒ പെരുമഴ! സെബിയിൽ നിന്നും അനുമതി ലഭിച്ച് കാത്തിരിക്കുന്നത് 28 കമ്പനികൾ

അനുമതി ലഭിച്ച 28 കമ്പനികളും അധികം വൈകാതെ തന്നെ ഇഷ്യൂവായി നിക്ഷേപകരിലേക്ക് എത്തുന്നതാണ്

ഓഹരി വിപണിയെ ഒന്നടങ്കം ആവേശത്തിലാക്കാൻ ഐപിഒ പെരുമഴയുമായി കമ്പനികൾ എത്തുന്നു. നിലവിൽ, മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും 28 കമ്പനികളാണ് അനുമതി ലഭിച്ചശേഷം ഐപിഒ നടത്താൻ കാത്തിരിക്കുന്നത്. ഇനിയും നിരവധി കമ്പനികൾ അനുമതി ലഭിക്കാനായി രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഇതോടെ, പുതുവർഷമായ 2024-ൽ ഐപിഒ കച്ചവടം പൊടിപൊടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അനുമതി ലഭിച്ച 28 കമ്പനികളും അധികം വൈകാതെ തന്നെ ഇഷ്യൂവായി നിക്ഷേപകരിലേക്ക് എത്തുന്നതാണ്. ഈ കമ്പനികൾ സംയുക്തമായി ഏകദേശം 30000 കോടി രൂപ സമഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അനുമതിക്കായി അപേക്ഷിച്ചിട്ടുള്ള ബാക്കി കമ്പനികൾ ചേർന്ന് 50,000 കോടി രൂപയും സമാഹരിച്ചേക്കും. ഒല ഇലക്ട്രിക്, ഓയോ, സ്വിഗ്ഗി തുടങ്ങിയ വമ്പൻമാരാണ് ഐപിഒ വിപണിയിലേക്ക് ചുവടുറപ്പിക്കുന്നത്.

Also Read: ഒന്നരവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന പ്രതി കുഞ്ഞിന്റെ അച്ഛന്റെ ആദ്യ ഭാര്യ

2021-ൽ 63 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പന നടത്തിയത്. ഈ കമ്പനികൾ അന്ന് 1.18 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. 2022-ൽ 40 കമ്പനികൾ ചേർന്ന് 59,301 കോടി രൂപയും, 2023-ൽ 57 കമ്പനികൾ ചേർന്ന് 49,434 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ, 2021-ലെ 1.18 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഈ വർഷം മറികടക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button