Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി

ജിദ്ദ: പുണ്യനഗരമായ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് സ്വര്‍ണ്ണശേഖരം കണ്ടെത്തിയത്. സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി ആണ് സ്വര്‍ണ്ണശേഖരം തിരിച്ചറിഞ്ഞത്. 2022ല്‍ സ്വര്‍ണം തിരയുന്നതിനായി മാഡന്‍ ഒരു സമഗ്ര പരിപാടി ആരംഭിച്ചിരുന്നു. ഇതിന്റെ പ്രാരംഭ വിജയമാണ് പുതിയ സംഭവം. ഇതോടെ ഈ പ്രദേശത്ത് ഖനനത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.

Read Also: സഹോദരിയുടെ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; യുവതി അറസ്റ്റിൽ

മന്‍സൂറ മസാറയ്ക്ക് സമീപം സ്വര്‍ണ്ണശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍, 2024ല്‍ പരിസര പ്രദേശങ്ങളില്‍ ഡ്രില്ലിംഗ് ജോലികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. മസാറ ഖനിയിലും ഖനിയില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കുള്ള ജബല്‍ അല്‍-ഗദ്ര, ബിര്‍ അല്‍-തവില എന്നിവിടങ്ങളിലും ഡ്രില്ലിംഗ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ പ്രദേശത്തെ ഖനനം നല്ല ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button