ThiruvananthapuramKeralaLatest News

ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: തിരുവനന്തപുരത്ത് പാസ്റ്റർക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രിയിലാണ് വെള്ളറട കണ്ണനൂരിൽ മൂന്നം​ഗ സംഘം ഭീതിപടർത്തി കൊലവിളി നടത്തിയത്. ലഹരിസംഘം അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിലിട്ട് മർദ്ദിക്കുകയും ചെയ്തു.

ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. ‘കേറിപ്പോടാ എന്നുപറഞ്ഞ് അസഭ്യം പറഞ്ഞു, വെട്ടാൻ വന്നു’ എന്ന് വീട്ടുടമ പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തിയത് വൈകിയെന്നു നാട്ടുകാർ ആരോപിച്ചു. രാത്രി പത്തു മണിക്ക് വിളിച്ച് കാര്യമറിയിച്ചിട്ടും പൊലീസ് എത്തിയത് ഒന്നര മണിക്കൂറിനു ശേഷമാണെന്നാണ് ആരോപണം. അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button