Latest NewsNewsIndia

പ്രമുഖ ട്രസ്റ്റില്‍ 16 കോടിയുടെ ക്രമക്കേട്, 7 കോടി രൂപ കാണാനില്ല

സംഭവവുമായി ബന്ധപ്പെട്ട് ശിവസേന എംപിക്ക് ആദായനികുതി വകുപ്പിന്റെ സമന്‍സ്

മുംബൈ: കാണാതായ ഏഴ് കോടിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ശിവസേന പാര്‍ലമെന്റ് അംഗം ഭാവന ഗവാലി നടത്തുന്ന ട്രസ്റ്റിന് ആദായനികുതി (ഐടി) വകുപ്പിന്റെ സമന്‍സ്. മഹിളാ ഉത്കര്‍ഷ് പ്രതിഷ്ഠാന്‍ എന്നാണ് ട്രസ്റ്റിന്റെ പേര്. അകോളയിലെ ഇന്‍കം ടാക്സ് അന്വേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ ഹാജരാകാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഹാജരാകാതിരുന്നാല്‍ 10,000 രൂപ പിഴ ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു. 16 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായും ഓഫീസില്‍ നിന്ന് ഏഴ് കോടി രൂപ മോഷ്ടിച്ചതായും ആരോപിച്ച് ട്രസ്റ്റിന്റെ ഉദ്യോഗസ്ഥര്‍ വാഷിമിലെ ഒരു പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read Also: സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ‘ഹാപ്പിനസ് പാർക്കുകൾ’ എത്തുന്നു: പുതിയ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഗവ്ലി നേരത്തെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. കേസില്‍ ഇവരുടെ അടുത്ത സഹായി സയീദ് ഖാനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ടാക്സ് ബോഡിയുടെ സമന്‍സില്‍ എഫ്ഐആറിനെക്കുറിച്ച് പരാമര്‍ശിക്കുകയും മോഷ്ടിച്ച തുകയുടെ സ്വഭാവവും ഉറവിടവും സംബന്ധിച്ച വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നടത്തിയ അന്വേഷണത്തില്‍ ട്രസ്റ്റ് കമ്പനിയാക്കി മാറ്റിയതായി തെളിഞ്ഞിരുന്നു. 2016-2017 നും 2022-23 നും ഇടയിലുള്ള കാലയളവില്‍ ട്രസ്റ്റിനും ജന്‍ ശിക്ഷണ്‍ സന്‍സ്തയ്ക്കും ലഭിച്ച ഏതെങ്കിലും തരത്തിലുള്ള ഫീസ്, സംഭാവനകള്‍, സബ്സിഡികള്‍ എന്നിവയുടെ വിശദാംശങ്ങളും ഐടി വകുപ്പ് സമന്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button