Latest NewsNewsIndia

മൂന്ന് വയസുകാരിയെ മാതാവിന്റെ കണ്‍മുന്നില്‍ വെച്ച് പുലി ആക്രമിച്ച് കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് അതിഥി തൊഴിലാളിയുടെ മകൾ

നീലഗിരി: മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നടന്ന സംഭവത്തിൽ മാതാവിനൊപ്പം നടന്ന് പോകുകയായിരുന്ന മൂന്ന് വയസുകാരിയെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. നീലഗിരി പന്തല്ലൂര്‍ മേഖലയിൽ നടന്ന ദാരുണ സംഭവത്തിൽ അതിഥി തൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്.

പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്ത് ആയിരുന്നു കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പ്രദേശത്ത് നാല് യുവതികളും ഒരു പെണ്‍കുട്ടിയും പുലിയുടെ ആക്രമണം നേരിട്ടിരുന്നു. മൂന്ന് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് ഇതുവരെ പുലിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button