Latest NewsNewsIndia

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: രാംലല്ലയ്ക്ക് നിവേദിക്കാന്‍ 7000 കിലോ ‘രാം ഹല്‍വ’ തയ്യാറാക്കും

ലക്‌നൗ: അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാംലല്ലയ്ക്ക് നിവേദിക്കാന്‍ 7,000 കിലോഗ്രാം ‘രാം ഹല്‍വ’ തയ്യാറാകുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹല്‍വ തയ്യാറാക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Read Also: വിദ്യാഭ്യാസ വായ്പ തട്ടിപ്പിൽ കുരുങ്ങി ഇൻഷുറൻസ് കമ്പനി മാനേജർ, നഷ്ടമായത് 39 ലക്ഷം രൂപ

900 കിലോ റവ, 1,000 കിലോഗ്രാം നെയ്യ് ,1,000 കിലോഗ്രാം പഞ്ചസാര, 2,000 ലിറ്റര്‍ പാല്‍, 2,500 ലിറ്റര്‍ വെള്ളം, 300 കിലോ ഡ്രൈ ഫ്രൂട്ട്സ്, 75 കിലോ ഏലക്കാപ്പൊടി എന്നിവയാണ് 7000 കിലോ ഭാരമുള്ള വമ്പന്‍ ഹല്‍വ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്.

‘കര്‍ സേവ ടു പാക് സേവ’ എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നതെന്ന് വിഷ്ണു മോഹന്‍ പറഞ്ഞു. പ്രാണ പ്രതിഷ്ഠ ദിനത്തില്‍ രാംലല്ലയ്ക്ക് നേദിച്ച ശേഷം രാം ഹല്‍വ ലക്ഷക്കണക്കിന് വരുന്ന ഭക്തര്‍ക്ക് ഇത് വിതരണം ചെയ്യും.

ഇതിനായി പ്രത്യേകം നിര്‍മ്മിച്ച കടായിലാണ് ഹല്‍വ തയ്യാറാക്കുന്നത്. 12,000 ലിറ്റര്‍ സംഭരണശേഷിയാണ് ഇതിനുള്ളത്. 10X10 അടിയാണ് ഇതിന്റെ വലുപ്പം. ഇരമ്പും സ്റ്റീലും ഉപയോഗിച്ചാണ് പാത്രത്തിന്റെ നിര്‍മ്മാണം. 12 കിലോയുള്ള ചട്ടുകമാണ് ഇളക്കാനായി ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button