Latest NewsNewsIndia

ദീർഘകാല പ്രണയം; ചാറ്റ്ജിപിടി നിർമ്മാതാവ് സാം ആൾട്ട്മാന്‍ വിവാഹിതനായി

ന്യൂഡൽഹി: ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സാം ആള്‍ട്ട്മാൻ വിവാഹിതനായി. കാമുകൻ ഒലിവർ മുൽഹെറിനെയാണ് സാം ആൾട്ട്മാന്‍ വിവാഹം ചെയ്തത്. സമുദ്ര തീരത്ത് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദീർഘകാല സുഹൃത്തും ജീവിതത്തിലെ പ്രണയ ഭാജനവുമായി വിവാഹിതനായിയെന്നാണ് ഒലിവർ മുൽഹെർ വിവാഹത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിരിക്കുന്നത്.

2023ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും ചേർന്ന് കുടുംബം ആരംഭിക്കുകയാണെന്ന് സാം ആൾട്ട്മാന്‍ പ്രതികരിച്ചിരുന്നു. ഓസ്ട്രേലിയന്‍ സ്വദേശിയായ ഒലിവർ സോഫ്റ്റ്വെയർ എൻജിനിയറാണ്. 2020 ഓഗസ്റ്റ് മുതൽ 2022 നവംബർ വരെ ഒലിവർ മെറ്റയിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് സാം ആൾട്ട്മാനെ ഓപ്പണ്‍ എഐ പുറത്താക്കിയിരുന്നു.

ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കമ്പനി ബോര്‍ഡ് തീരുമാനം. 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍എഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. ടെക് ലോകത്തെ സെന്‍സേഷനായി മാറിയ സാം ചാറ്റ്ജിപിടി എന്ന സംവിധാനത്തിന്റെ മുഖം തന്നെയായിരുന്നു. ടെക് ലോകത്ത് പെട്ടെന്ന് തന്നെ ഒരു എഐ ബൂം ആണ് ഇദ്ദേഹം സഹസ്ഥാപകനായ ചാറ്റ്ജിപിടി തുടക്കമിട്ടത്. ഓപ്പൺ എഐ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ സാം ആൾട്ട്മാനെ സത്യ നദെല്ല മൈക്രോസോഫ്റ്റിലെത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button