Latest NewsNewsWomenLife Style

മുടികൊഴിച്ചിൽ തടയാൻ ഇതാ ചില ടിപ്സ്

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം ആണ്. നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നം തന്നെയാണ്. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രശ്നം. ഈ തലമുടി കൊഴിച്ചിൽ ഒന്ന് മാറാൻ ഇനി എന്ത് ചെയ്യുമെന്നാണ് പലരും ആലോചിക്കുന്നത്?

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നതാണ്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടി ഉണ്ട്.

വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഹെയര്‍ പാക്കുകള്‍ തലമുടി കൊഴിച്ചിൽ തടയുകയും മുടി നന്നായി വളരുകയും ചെയ്യുന്നതാണ്. താരനും മുടികൊഴിച്ചിലും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഹെയർ പാക്കുകളെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം.

പച്ചക്കറിയുടെ ഗണത്തിൽ വലിപ്പം കൊണ്ട് ഭീമനാണ് മത്തൻ. ഗുണങ്ങളിലും മത്തങ്ങ ഒന്നാമതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം മത്തങ്ങ നല്ലൊരു പരിഹാരമാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും മത്തങ്ങ സഹായിക്കും. ഇതിനായി മത്തങ്ങ കുരു പൊടിച്ചത് 100 ഗ്രാം എടുക്കാം. ശേഷം ഇത് 200 മില്ലി ലിറ്റര്‍ കടുകെണ്ണയിലിട്ട് ചൂടാക്കാം. ശേഷം ഇതിലേയ്ക്ക് 100 ഗ്രാം നെല്ലിക്ക കൂടി ചേര്‍ക്കാം. തണുത്തതിന് ശേഷം ഇത് തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.

വിറ്റാമിൻ സി ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് ഏറെ സഹായിക്കും.

തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേര്‍ത്ത് ശിരോചര്‍മ്മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയൊക്കെ ഇത് ചെയ്യാം.

ഉലുവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, അയേൺ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ഉലുവ മുടികൊഴിച്ചില്‍, താരന്‍ എന്നിവയെ അകറ്റും. ഇതിനായി ഉലുവ തലേന്ന് വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പിറ്റേദിവസം രാവിലെ വെള്ളംചേർത്ത് നന്നായി അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിലായതിനുശേഷം ശിരോചർമ്മത്തിലും മുടിയിലും പുരട്ടാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button