Latest NewsNewsIndia

അയോധ്യയിലേക്ക് വീണ്ടും വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, ഇക്കുറി ഈ നഗരത്തിൽ നിന്ന്

ഈ മാസം 22-നാണ് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുക

മുംബൈ: രാമജന്മഭൂമിയായ അയോധ്യയിലേക്ക് വീണ്ടും വിമാന സർവീസുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും മികച്ച എയർലൈനായ ഇൻഡിഗോ. ഇത്തവണ അയോധ്യയിൽ നിന്ന് മുംബൈയിലേക്കും, മുംബൈയിൽ നിന്ന് അയോധ്യയിലേക്കുമാണ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12:30-ന് പുറപ്പെട്ട്, 2:45-ന് അയോധ്യയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള സർവീസ് അയോധ്യയിൽ നിന്ന് ഉച്ചതിരിഞ്ഞ് 3:15-ന് പുറപ്പെട്ട്, 5:40-ന് മുംബൈയിൽ എത്തിച്ചേരുന്നതാണ്.

കഴിഞ്ഞ ഡിസംബർ 13-നും ഇൻഡിഗോ അയോധ്യയിലേക്ക് സർവീസുകൾ ആരംഭിച്ചിരുന്നു. അന്ന് ഡൽഹി-അയോധ്യ സർവീസിനാണ് തുടക്കമിട്ടത്. ഈ മാസം 22-നാണ് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുക. അന്നേ ദിവസം 22 ചാർട്ടേഡ് വിമാനങ്ങൾ അയോധ്യയിൽ ലാൻഡ് ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

Also Read: അയോധ്യയില്‍ ജനുവരി 22ന് ഭഗവാന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു: ബിഹാര്‍ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button