Latest NewsNewsIndia

സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്: നടപടി ആവശ്യപ്പെട്ട് താരം

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്. സച്ചിൻ ടെണ്ടുൽക്കറേയും മകളെയും ചേർത്താണ് വീഡിയോ പുറത്തിറങ്ങിയത്. ഇതിനെതിരെ താരം രംഗത്ത് വന്നു. മറ്റൊരു വ്യക്തിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ സച്ചിനെ കാണിക്കുന്ന വീഡിയോയാണ് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പണം സമ്പാദിക്കാന് സഹായിക്കുന്ന ഒരു ഗെയിം സച്ചിന്റെ മകൾ കളിക്കാറുണ്ടെന്ന് വിഡിയോയിൽ പരാമർശിക്കുന്നു.

വീഡിയോ വൈറലായതിനെ തുടർന്ന് തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ സച്ചിൻ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം കണ്ട് താൻ അസ്വസ്ഥനാണെന്ന് സച്ചിൻ പറഞ്ഞു. തെറ്റായ വിവരങ്ങളുടെയും വ്യാജപ്രചരണങ്ങളുടെയും വ്യാപനം തടയാൻ സഹായം അഭ്യർത്ഥിച്ച താരം ജനങ്ങളോട് കൂടുതൽ ജാഗ്രതയോടെയിരിക്കാൻ ആവശ്യപ്പെട്ടു.

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് 22ന് ഉച്ചയ്ക്ക് 12.20ന്, രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍

‘ഈ വീഡിയോകൾ വ്യാജമാണ്. സാങ്കേതിക വിദ്യയുടെ വ്യാപകമായ ദുരുപയോഗം കാണുമ്പോൾ വിഷമമുണ്ട്. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വലിയ തോതിൽ റിപ്പോർട്ട് ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുക. സാമൂഹ്യ മാധ്യമങ്ങൾ ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും വേണം. തെറ്റായ വിവരങ്ങളുടെയും ഡീപ് ഫേക്കുകളുടെയും വ്യാപനം തടയുന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുള്ള നടപടി നിർണായകമാണ്,’ സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button