Latest NewsNewsBusiness

അവകാശ ഓഹരികളിറക്കി പണം സമാഹരിക്കാനൊരുങ്ങി ടാറ്റ കൺസ്യൂമർ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ

ചിംങ്സ് സീക്രട്ട്, സ്മിത്ത് ആൻഡ് ജോൺസ് തുടങ്ങിയ ബ്രാൻഡുകൾ അവതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് ക്യാപിറ്റൽ ഫുഡ്സ്

അവകാശ ഓഹരികളിറക്കി കോടികളുടെ ധനസമാഹരണം നടത്തനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ ടീയുടെ നിർമ്മാതാക്കളായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സാണ് 3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കുന്നത്. കഴിഞ്ഞ ദിവസം ക്യാപിറ്റൽ ഫുഡ്സ്, ഓർഗാനിക് ഇന്ത്യ എന്നീ കമ്പനികളെ ഏറ്റെടുക്കുമെന്ന്  കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവകാശ ഓഹരികളിറക്കി ധനസമാഹരണം നടത്തുന്നത്. ഇരുകമ്പനികളെയും ഏറ്റെടുക്കുന്നതിനായി 7,000 കോടി രൂപയാണ് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ചെലവഴിക്കുന്നത്.

ചിംങ്സ് സീക്രട്ട്, സ്മിത്ത് ആൻഡ് ജോൺസ് തുടങ്ങിയ ബ്രാൻഡുകൾ അവതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് ക്യാപിറ്റൽ ഫുഡ്സ്. 5,100 കോടി രൂപ എന്റർപ്രൈസസ് മൂല്യം കണക്കാക്കിയാണ് ഇടപാട്. ഘട്ടം ഘട്ടമായി ഇടപാടുകൾ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വർഷം മാർച്ച് ഒന്നിന് മുൻപ് 75 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള 25 ശതമാനം ഓഹരികൾ അടുത്ത വർഷമാണ് ഏറ്റെടുക്കുക. അതേസമയം, 1,900 കോടി രൂപ മുതൽമുടക്കിലാണ് ഓർഗാനിക് ഇന്ത്യയുടെ ഓഹരികൾ ഏറ്റെടുക്കുന്നത്. ഇതുകൂടാതെ 2026-27 സാമ്പത്തിക വർഷത്തിലെ ഓഹരി വരുമാനത്തിന്റെ വിഹിതവും നൽകേണ്ടതുണ്ട്.

Also Read: മകരവിളക്ക്: പമ്പയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി

shortlink

Post Your Comments


Back to top button