KeralaLatest NewsNews

എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികള്‍ അവസാനിപ്പിക്കണം, ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍

പോലീസിന് താക്കീത് നല്‍കി ഹൈക്കോടതി

കൊച്ചി: കേരള പോലീസിന് താക്കീതുമായി ഹൈക്കോടതി. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും ആരും ആരുടെയും താഴെയല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ ‘എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികള്‍ അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മറ്റുള്ളവര്‍ ചെറുതാണെന്ന് കരുതുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാന്‍ കഴിയുന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു.

Read Also: സംസ്ഥാനത്ത് സിഗ്നലുകള്‍ ഇല്ലാത്ത ദേശീയപാത 66ന്റെ പ്രത്യേകതകള്‍ ഇങ്ങനെ

പാലക്കാട് ആലത്തൂര്‍ സ്റ്റേഷന്‍ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഓര്‍മ്മപ്പെടുത്തല്‍. ജനങ്ങളോട് പോലീസ് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ എസ്ഐ വി.ആര്‍ റിനീഷിനെ താക്കീത് നല്‍കി സ്ഥലം മാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നും ഡിജിപി കോടതിയെ അറിയിച്ചു. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.

അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകന്‍ ആക്വിബ് സുഹൈലിനോട് വി.ആര്‍ റിനീഷ് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ്ഐ റിനീഷിനെതിരെ അഭിഭാഷകന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button