Latest NewsNewsIndia

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി, റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കും

ജയ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ സ്വീകരിച്ചു. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് മാക്രോണ്‍.

Read Also: ട്യൂഷന് പോയ ശേഷം കാണാതായ 12കാരനെ നാല് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി:കുട്ടിയെ കണ്ടെത്തിയത് 570 കിലോമീറ്റര്‍ അകലെ നിന്ന്

പ്രസിദ്ധമായ ജന്തര്‍മന്തറും ഹവ മഹലും ആംബര്‍ ഫോര്‍ട്ട് അടക്കമുള്ള വിവിധ വിനോദ-സാംസ്‌കാരിക കേന്ദ്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍.

കരകൗശല വിദഗ്ധര്‍, ഇന്‍ഡോ-ഫ്രഞ്ച് സാംസ്‌കാരിക പദ്ധതികളിലെ പങ്കാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും. ഇരു നേതാക്കളും ഒരുമിച്ച് പിങ്ക് സിറ്റിയില്‍ പര്യടനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മാക്രോണ്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button