Latest NewsInternational

ഹമാസ് ഭീകരരിൽ നിന്ന് നേരിട്ടത് ക്രൂര ബലാത്സംഗം: കൗമാരക്കാരികൾ ഉൾപ്പെടെ ഗര്‍ഭിണിയായത് നിരവധി ഇസ്രായേൽ തടവുകാർ

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ വനിതകൾ നേരിട്ടത് ക്രൂര ബലാത്സംഗമായിരുന്നു. ഇത്തരത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളില്‍ ഗര്‍ഭിണികളായവർക്ക് അബോർഷന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്ന് ഇസ്രായേൽ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതിനായുള്ള പദ്ധതികള്‍ ഇസ്രയേല്‍ അധികൃതര്‍ തയ്യാറാക്കി തുടങ്ങിയെന്നും പ്രാദേശിക വാര്‍ത്താ മാധ്യമമായ വാല റിപ്പോര്‍ട്ടു ചെയ്തു.

130ല്‍ പരം ഇസ്രയേലികളെയാണ് നാലുമാസത്തോളമായി ഹമാസ് ബന്ദിയാക്കി വെച്ചിരിക്കുന്നത്. അതില്‍ യുവതികളും കൗമാരക്കാരായ പെണ്‍കുട്ടികളും ഉള്‍പ്പെടെയുണ്ട്. അവരില്‍ ചിലര്‍ ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രക്ഷപ്പെട്ടവർ വിവരിച്ചത് കൊടും ക്രൂരത നേരിട്ടെന്നാണ്. ലൈംഗികാതിക്രമത്തിനിരയായി നിലവില്‍ ഗര്‍ഭാവസ്ഥയില്‍ കഴിയുന്ന ഇസ്രയേലി ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച്‌ രാജ്യത്തുടനീളമുള്ള ആശുപത്രികളിലും ഗൈനക്കോളജിസ്റ്റുമാരുടെ ഇടയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഗര്‍ഭച്ഛിദ്രത്തിനുള്ള അഭ്യര്‍ത്ഥന സാധാരണ ഗതിയില്‍ പരിഗണിക്കുന്നത് ഒരു സമിതിയാണ്. എന്നാല്‍, ഇതില്‍ ഇളവു വരുത്തുന്നതിന് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതായി ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. ഹമാസ് വിട്ടയച്ച ഇസ്രയേലി പൗരന്മാരില്‍ സ്ത്രീകളും പുരുഷന്മാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്തതായി അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കടുത്ത ലൈംഗികാതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

ഹമാസിന്റെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 110 ബന്ദികളില്‍ കുറഞ്ഞത് 10 പുരുഷന്മാരും സ്ത്രീകളും ലൈംഗികമായി ആക്രമിക്കപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസ് ബന്ദികളാക്കിയ ചില സ്ത്രീകള്‍ക്ക് ആര്‍ത്തവം നിലച്ചതായി ഗാസയില്‍ 50 ദിവസത്തിലേറെ തടവില്‍ കഴിഞ്ഞ് മോചിതനായ ചെന്‍ അല്‍മോഗ് ഗോള്‍ഡ്‌സ്‌റ്റൈന്‍ പറഞ്ഞു. ചൊവ്വാഴ്ച ഇസ്രയേല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍. അതിനിടെ ഹമാസ് ബന്ദികളാക്കിയ സ്ത്രീകളെ അനുചിതമായ വസ്ത്രങ്ങളോടെ താന്‍ കണ്ടതായി ഹമാസിന്റെ മുന്‍ തടവുകാരിയായ അവീവ സീഗല്‍ അടുത്തിടെ ഇസ്രയേല്‍ അധികൃതരോട് വെളിപ്പെടുത്തിയിരുന്നു.

തങ്ങള്‍ തടവിലാക്കിയ സ്ത്രീകളെ ഹമാസ് അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ഉപയോഗപ്പെടുത്താനും ആവശ്യമുള്ളപ്പോള്‍ ഉപയോഗപ്പെടുത്താനും കഴിയുന്ന പാവകളെപ്പോലെ മാറ്റിയതായും അവര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും സീഗല്‍ പറഞ്ഞു. ശേഷിക്കുന്ന ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് അവരുടെ ബന്ധുക്കള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എത്രത്തോളം അവര്‍ തടവില്‍ കഴിയുന്നുവോ അത്രത്തോളം അവര്‍ ഗര്‍ഭിണികളാകാനുള്ള സാധ്യത കൂടുതലാണെന്ന് അവര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവരെ മോചിപ്പിച്ചില്ലെങ്കില്‍ അവരുടെ ഗര്‍ഭം അലസിപ്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ബന്ദികളുടെ ബന്ധുക്കള്‍ ഭയപ്പെടുന്നു. അതേസമയം, തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്ബത്തികവും നിയമപരവും മാനസികവുമായ പിന്തുണ ലഭിക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button