Latest NewsNewsIndia

ഇടക്കാല ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും: ജനകീയ പ്രഖ്യാപനങ്ങൾക്ക് മുൻതൂക്കം നൽകാൻ സാധ്യത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പത്താമത്തെ ബഡ്ജറ്റും, നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബഡ്ജറ്റുമാണ് ഇന്നത്തേത്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ബഡ്ജറ്റ് അവതരണം നടത്തുക. ഇടക്കാല ബഡ്ജറ്റായതിനാൽ പതിവിൽ നിന്നും കൂടുതൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം സാധാരണക്കാർ, മധ്യവർഗ്ഗം എന്നിവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, വിദ്യാഭ്യാസ നയം എന്നിവയ്ക്ക് കൂടി മുൻതൂക്കം നൽകാൻ സാധ്യതയുള്ളതിനാൽ ഇടക്കാല ബഡ്ജറ്റിനെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പത്താമത്തെ ബഡ്ജറ്റും, നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബഡ്ജറ്റുമാണ് ഇന്നത്തേത്. സമ്പൂർണ്ണ ബഡ്ജറ്റുമായി ജൂലായിൽ കാണാമെന്ന പ്രതീക്ഷ പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ചിരുന്നു. അടുത്ത 5 സാമ്പത്തിക വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാനാണ് നരേന്ദ്രമോദി സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനത്തിന് വേഗത കൂട്ടുന്ന പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം.

Also Read: ദേവിയുടെ പാദമുദ്രയില്‍ പൂജകള്‍ : ദേവിയുടെ കാലടികളില്‍ കാണപ്പെടുന്ന തീര്‍ത്ഥമാണ് ഈ ക്ഷേത്രത്തിലെ പ്രസാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button