Latest NewsNewsIndia

പുള്ളിപ്പുലി ചത്തതിന് കര്‍ഷകനെതിരെ കേസ് എടുത്ത സംഭവം, കേസ് പിന്‍വലിച്ചില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

തീരുമാനം കടുപ്പിച്ച് വനംവകുപ്പിന് എതിരെ കര്‍ഷക സംഘം

ചെന്നൈ: വെല്ലൂര്‍ പേരാമ്പ്രയില്‍ പുള്ളിപ്പുലി ചത്ത സംഭവത്തില്‍ കര്‍ഷകനെതിരെ എടുത്ത കേസ് പിന്‍വലിച്ചില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തമിഴ്നാട് കര്‍ഷകസംഘം തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന പരാതി പരിഹാര യോഗത്തിലും അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനാലാണ് അവര്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്.

Read Also: പ്രതിപക്ഷ നേതാവ് 150 കോടി കൈക്കൂലി വാങ്ങി? കേരളത്തെ വഞ്ചിച്ചു? – ആളിക്കത്തിക്കാൻ ഡി.വൈ.എഫ്.ഐ

2022 ആഗസ്റ്റ് 26ന് പെര്‍നമ്പത്തിനടുത്തുള്ള സെരാങ്കല്‍ ഗ്രാമത്തിലെ തന്റെ കൃഷിയിടത്തോട് ചേര്‍ന്നുള്ള വസ്തുവില്‍ ആണ്‍പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയതിന്റെ പേരില്‍ ഡി. മോഹന്‍ ബാബു എന്ന 40 കാരനായ കര്‍ഷകനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിനെതിരെ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം വനംവകുപ്പ് കേസെടുത്തു.

മോഹന്‍ ബാബു തന്റെ കൃഷിഭൂമിക്ക് സമീപം സ്ഥാപിച്ച അനധികൃത സൈറണ്‍ സംവിധാനമാണ് പുള്ളിപ്പുലി ചത്തതിന് കാരണമെന്നാണ് വകുപ്പിന്റെ വാദം. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കര്‍ഷകനായ മോഹന്‍ ബാബുവും കൂട്ടാളികളും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ കൃഷിയിടത്തിലെ വേലിയില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന അലാറം സംവിധാനം സ്ഥാപിച്ചിരുന്നതായി വനം വകുപ്പ് അധികൃതര്‍ ആരോപിച്ചു . അഞ്ച് വയസ്സുള്ള ആണ്‍പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത് മോഹന്‍ ബാബുവിന്റെ മാവിന്‍തോപ്പിനോട് ചേര്‍ന്ന നാരങ്ങ ഫാമില്‍ നിന്നാണ്. തന്റെ മാവിന്‍ തോപ്പില്‍ നിന്ന് വീടുവരെ 300 മീറ്റര്‍ ദൂരത്തില്‍ വിപുലമായ വയറിംഗ് ശൃംഖലയുള്ള അലാറം സംവിധാനം മോഹന്‍ ബാബു ഒരുക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ വനം വകുപ്പ് അധികൃതര്‍ കണ്ടെത്തി.

മോഹന്‍ ബാബുവിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് മുതല്‍ തമിഴ്നാട് ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ വര്‍ഷം വെല്ലൂര്‍ സന്ദര്‍ശന വേളയില്‍ തമിഴ്നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും കേസ് തീര്‍പ്പായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button