KeralaLatest NewsNews

സംസ്ഥാനത്ത് ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസ് അപേക്ഷകളിൽ മാറ്റം: ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം

ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോൺ നമ്പർ 1A -യിലാണ് മാറ്റം വന്നിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിൽ പുതിയ മാറ്റം. മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച വിവരങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തുവിട്ടിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോൺ നമ്പർ 1A -യിലാണ് മാറ്റം വന്നിരിക്കുന്നത്. ഇതനുസരിച്ച് അപേക്ഷകന്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കേണ്ടതാണ്. തുടർന്ന് കഠിനമായതോ പൂർണ്ണമായതോ ആയ വർണാന്ധത ഇല്ലെന്ന് ഫോം നമ്പർ 1A-യിൽ അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിർദ്ദേശം പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി മുതൽ മാറ്റം വരുത്തിയ ഫോമാണ് ഉപയോഗിക്കേണ്ടത്. പഴയ ഫോം ഉപയോഗിക്കുകയാണെങ്കിൽ സേവനങ്ങൾ തടസ്സപ്പെടുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

Also Read: തണ്ണീർ കൊമ്പൻ മയക്കത്തിലേക്ക്! ആദ്യ റൗണ്ട് മയക്കുവെടി വയ്ക്കൽ വിജയകരം

shortlink

Related Articles

Post Your Comments

Related Articles


Back to top button