MalappuramKeralaLatest NewsNews

എടക്കര ടൗണിൽ വിഹരിച്ച് കാട്ടുപോത്ത്, വനം വകുപ്പ് സ്ഥലത്തെത്തി

കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു

മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്ത് ഇറങ്ങി. പുലർച്ചെ നാല് മണിയോടെയാണ് നഗരത്തിലെ വിഹരിക്കുന്ന കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. ഇല്ലിക്കാട് ഭാഗത്തിലൂടെയാണ് കാട്ടുപോത്തിന്റെ നിലവിലെ സഞ്ചാര പാത. കാട്ടുപോത്തിനെ കണ്ടയുടൻ തന്നെ നാട്ടുകാർ പോലീസിനെയും വനം വകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു.

നഗരത്തിൽ കാട്ടുപോത്ത് വിഹരിക്കുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ, വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടുപോത്തിനെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.

Also Read: ബംഗാളിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചും അണിചേർന്നും സിപിഎം

കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് കാട്ടുപോത്തിനെ വനത്തിലേക്ക് തിരികെ കയറ്റിയത്. വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടിലേക്ക് എത്തുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button