AgricultureKeralaLatest NewsNews

പിണറായി കാലം; മുഖ്യന്റെ കാലിത്തൊഴുത്തിന് 44 ലക്ഷം, ആത്മഹത്യ ചെയ്തത് 42 കർഷകർ

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം സംസ്ഥാനത്ത് 42 കര്‍ഷക ആത്മഹത്യകള്‍ സംഭവിച്ചുവെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച ടി. സിദ്ദിഖിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇതോടെ പിണറായി ഭരണകാലത്ത് സംസ്ഥാനത്തുണ്ടായ കര്‍ഷക ആത്മഹത്യകളുടെ എണ്ണം പുറത്ത് വന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 25 കര്‍ഷകരും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 17 കര്‍ഷകരും ആത്മഹത്യ ചെയ്‌തെന്ന് മന്ത്രി അറിയിച്ചു.

കര്‍ഷക ആത്മഹത്യയായി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ജില്ലാകളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കര്‍ഷകന്റെ ആശ്രിതര്‍ക്ക് ധനസഹായവും കട ഭീഷണിയുള്ള വിഷയങ്ങളില്‍ ഉദാരമായ നിലപാട് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 44 ലക്ഷം രൂപ സാമ്പത്തിക സഹായമായി റവന്യു വകുപ്പില്‍ നിന്ന് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത് നിര്‍മ്മിക്കാന്‍ നല്‍കിയത് 44 ലക്ഷമാണ്. അതേ തുക തന്നെയാണ് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബങ്ങള്‍ക്ക് നല്‍കിയതും. അടുത്തിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് 3.72 ലക്ഷത്തിന്റെ ടെൻഡറാണ് വിളിച്ചത്. ലോകത്തിലെ ഏറ്റവും ഭാഗ്യശാലിയായ പശു പിണറായി വിജയന്റെ K Cow ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ പരിഹസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button