Latest NewsIndiaNews

ദളിത് തൊഴിലാളികളായ സ്ത്രീകളോട് വിവേചനം കാട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: ദളിത് തൊഴിലാളികളായ സ്ത്രീകളോട് വിവേചനം കാട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. നാല് ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ നല്‍കി എന്നാണ് ഇവര്‍ക്കെതിരായ പരാതി. തമിഴ്‌നാടിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള ധര്‍മ്മപുരിയിലാണ് സംഭവം.

Read Also: ‘ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍’എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തില്‍: ഇതിനെതിരെ പി.എസ് ശ്രീധരന്‍ പിള്ള

മരപ്പനായ്ക്കന്‍പട്ടി സ്വദേശികളായ ചിന്നത്തായി (60), മരുമകള്‍ ബി ധരണി (32) എന്നിവരെയാണ് കമ്പൈനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമാണ് നടപടി. പോളയം സ്വദേശിനിയായ ദളിത് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ജോലിക്കിടെ തങ്ങള്‍ക്ക് ചിരട്ടയിലാണ് ചായ നല്‍കിയത്. ഇതിനുമുമ്പും ഇവരുടെ ഭാഗത്ത് നിന്നും ഇത്തരം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. മരപ്പനായ്ക്കന്‍പട്ടിയിലെ ദളിതരില്‍ ഭൂരിഭാഗവും വിവേചനം അനുഭവിക്കുന്നുണ്ടെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ആരോപണം വാസ്തവമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാടത്ത് പണിയെടുത്തിരുന്ന ദളിത് തൊഴിലാളികള്‍ക്ക് ഇവര്‍ ചിരട്ടയിലാണ് ചായ നല്‍കിയിരുന്നതെന്ന് കമ്പൈനല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കാളിയപ്പന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button