WayanadKeralaLatest NewsNews

വയനാട്ടിൽ പ്രതിഷേധം ശക്തം: രണ്ടും കൽപ്പിച്ച് വനം വകുപ്പ്, മിഷൻ ബേലൂർ മഗ്‌ന ഇന്ന് പുനരാരംഭിക്കും

ആന നിൽക്കുന്ന കൃത്യമായ സ്ഥലം കിട്ടിയാൽ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കുന്നതാണ്

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി ബേലൂർ മഗ്‌നയെ പിടികൂടുന്ന ദൗത്യം ഇന്ന് പുനരാരംഭിക്കാനൊരുങ്ങി വനം വകുപ്പ്. ആനയുള്ള മണ്ണുണ്ടി വനമേഖലയിലേക്ക് ഉടൻ തന്നെ ആർആർടി സംഘം എത്തുന്നതാണ്. കൂടാതെ, മണ്ണാർക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുത കർമ്മ സേനാംഗങ്ങളും പ്രദേശത്ത് വിന്യസിക്കും. ആനയുടെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടുന്ന മുറയ്ക്കാണ് ദൗത്യ സംഘം നീങ്ങുക.

ആന നിൽക്കുന്ന കൃത്യമായ സ്ഥലം കിട്ടിയാൽ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കുന്നതാണ്. നിലവിൽ, അതിവേഗത്തിലാണ് ആന സഞ്ചരിക്കുന്നത്. ഇത് ദൗത്യത്തിന് നേരിയ തോതിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്നലെ ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ വൻ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ആനയെ കർണാടക അതിർത്തിയിലേക്ക് കടത്തിവിടാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധിച്ചത്.

Also Read: രാജസ്ഥാനിൽ അംഗൻവാടി ജോലി നൽകാമെന്ന് പറഞ്ഞ് 20 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

ഈ മാസം 13ന് വയനാട് ജില്ലയിൽ ഹർത്താലാണ്. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വയനാട്ടിൽ വന്യജീവി ആക്രമണം തുടർക്കഥയായി മാറിയതോടെയാണ് കാർഷിക സംഘടന ഹർത്താലിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button