ThiruvananthapuramKeralaLatest NewsNews

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം: ഒരുക്കങ്ങൾ പൂർത്തിയായി

ഫെബ്രുവരി 25-നാണ് ആറ്റുകാൽ പൊങ്കാല നടക്കുക

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ മാസം ഫെബ്രുവരി 17 മുതലാണ് ആരംഭിക്കുക. കലാപരിപാടികളുടെ ഉദ്ഘാടനം 17ന് വൈകിട്ട് ആറ് മണിക്ക് സിനിമാതാരം അനുശ്രീ നിർവഹിക്കും. തുടർന്ന്, രാത്രി 8 മണിയോടെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് പൊങ്കാല മഹോത്സവം ആരംഭിക്കുക. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ക്ഷേത്രം സാക്ഷ്യം വഹിക്കുന്നത്.

ഫെബ്രുവരി 25-നാണ് ആറ്റുകാൽ പൊങ്കാല നടക്കുക. രാവിലെ 10:30-നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചയ്ക്ക് 2:30ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. അന്നേദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലി നടക്കും. 10 വയസ്സിന് താഴെ പ്രായമുള്ള ബാലികമാരാണ് താലപ്പൊലിയിൽ പങ്കെടുക്കുക. തുടർന്ന് 26-ന് രാത്രി 12:30-ന് നടക്കുന്ന കുരുതി തർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കും. ഈ വർഷത്തെ കുത്തിയോട്ട നേർച്ചയ്ക്കായി 606 ബാലന്മാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Also Read: ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക്, കേന്ദ്രം 144 പ്രഖ്യാപിച്ചു: ഇന്റര്‍നെറ്റ് നിരോധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button