KeralaLatest NewsNews

തൃപ്പൂണിത്തുറ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം

സ്ഫോടനത്തെ തുടർന്ന് സമീപത്തെ നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്

കൊച്ചി: തൃപ്പൂണിത്തുറയിൽ വെടിക്കെട്ടിന് കൊണ്ടുവന്ന കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ജില്ലാ ഭരണകൂടമാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ സബ് കലക്ടർ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ എൻഎസ്കെ ഉത്തരവിട്ടിട്ടുണ്ട്. പുതിയകാവ് ദേവി ക്ഷേത്രത്തിൽ വെടിക്കെട്ടിനായി കൊണ്ടുവന്ന കരിമരുന്നാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. സംഭവത്തിൽ 2 പേർ മരിക്കുകയും 22-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സ്ഫോടനത്തെ തുടർന്ന് സമീപത്തെ നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. നിലവിൽ, സ്ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ സ്ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also Read: അടിയന്തിര അറ്റകുറ്റപ്പണി: തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

shortlink

Post Your Comments


Back to top button