Latest NewsNewsInternational

പുടിന്റെ കടുത്ത വിമര്‍ശകനായ റഷ്യന്‍ പ്രതിപക്ഷ നേതാവ് നവാല്‍നി ജയിലില്‍ മരിച്ചു

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജയിലില്‍ വച്ച് മരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനായിരുന്നു മരണപ്പെട്ട നവാല്‍നി. യെമലോ-നെനെറ്റ്സ് മേഖലയിലെ ജയില്‍ സേനയാണ് നവാല്‍നി മരിച്ചെന്ന് പ്രഖ്യാപിച്ചത്. ജയിലിനകത്തുവച്ച് ബോധംകെട്ട് വീണ നവാല്‍നി പിന്നാലെ മരിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുള്ളയാളാണ് നവാല്‍നി. ഏറ്റവും ഒടുവില്‍ 2020 ല്‍ വധശ്രമത്തെ അതിജീവിച്ചിരുന്നു.

Read Also: ആളക്കൊല്ലി കാട്ടാന ബേലൂര്‍ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും നിരാശയില്‍ 

ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നവാല്‍നിയെ ജയിലില്‍ കാണാതായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവാല്‍നിയുടെ അഭിഭാഷകരാണ് അന്ന് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ നവാല്‍നി ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനാണ് പ്രതിപക്ഷ നേതാവായ അലക്‌സി നവാല്‍നി. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാല്‍നി മരിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button