KollamKeralaLatest NewsNews

ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ

പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. ആംബുലൻസിനെ മറയാക്കി വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആംബുലൻസിൽ പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസിന്റെ വലയിലായത്. ഇവരുടെ പക്കൽ നിന്ന് 4 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവർ രണ്ട് പേരും പോലീസിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. സംശയം തോന്നാത്ത തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്താനാണ് സംഘം ഈ മാർഗ്ഗം സ്വീകരിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സർവീസ് നടത്തുന്ന ആംബുലൻസാണ് കസ്റ്റഡിയിൽ എടുത്തത്.

Also Read: രാഹുൽ ഗാന്ധി വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button