ThiruvananthapuramKeralaLatest NewsNews

തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ കരടി ഇറങ്ങി, കെണിയൊരുക്കി വനം വകുപ്പ്

പാലോട് നിന്നും ആർആർടി ടീം സ്ഥലത്തെത്തി കരടിയുടെ കാൽപാദം കണ്ടതോടെയാണ് കരടിയാണെന്ന് ഉറപ്പിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട് ഇളവട്ടം ജനവാസ മേഖലയിൽ ഭീതി പരത്തി കരടി. കഴിഞ്ഞ ദിവസമാണ് ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഇളവട്ടം വില്ലേജ് ഓഫീസിന് പുറകിൽ അമ്പലവിളകാത്ത് ജനവാസ മേഖലയിലാണ് പ്രദേശവാസികൾ കരടിയെ കണ്ടത്. പുലർച്ചെ ടാപ്പിംഗ് ജോലിക്കായി പോകുകയായിരുന്നു യേശുദാസൻ, സഹദേവൻ എന്നിവരാണ് കരടിയെ ആദ്യം കണ്ടത്. കരടിയുടെ സാന്നിധ്യം ഉണ്ടെന്ന് വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കരടിയെ കണ്ട പ്രദേശവാസികൾ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. പാലോട് നിന്നും ആർആർടി ടീം സ്ഥലത്തെത്തി കരടിയുടെ കാൽപാദം കണ്ടതോടെയാണ് കരടിയാണെന്ന് ഉറപ്പിച്ചത്. നിലവിൽ, വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണ ക്യാമറകളും കെണിയും സ്ഥാപിച്ചിട്ടുണ്ട്. കരടി ഇറങ്ങിയ സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Also Read: വർക്കലയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിയായ ഭർത്താവും മരിച്ചു, അനാഥരായി കുട്ടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button