Latest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി: മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്

വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മാനന്തവാടി എടവക സ്വദേശി കമ്മോം കെസി മൊയ്തു (32) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

Read Also: എൻജിൻ തകരാർ! യാത്രക്കാർ വിമാനത്തിൽ കുടുങ്ങിയത് 5 മണിക്കൂറോളം, നിരവധി പേർക്ക് ശ്വാസതടസ്സം

പെൺകുട്ടി തന്നെയാണ് ലൈംഗികാതിക്രമത്തിന്റെ വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. എസ് ഐ ജാൻസി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ശേഷം മദ്രസ അദ്ധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെയും ഇയാൾ കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

Read Also: യുപിയിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം: പരീക്ഷ റദ്ദ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button