ThiruvananthapuramKeralaLatest NewsNews

യാഗഭൂമിയായി അനന്തപുരി, പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിപകർന്ന് ഭക്തർ

ഉച്ചതിരിഞ്ഞ് 2:30നാണ് നിവേദ്യം ചടങ്ങ് നടക്കുക

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് യാഗഭൂമിയായി അനന്തപുരി. പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായിരിക്കുകയാണ്. രാവിലെ 10:30 ഓടെയാണ് പണ്ടാര അടുപ്പിൽ പകർന്നത്. പിന്നീട് ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഭക്തജനങ്ങൾ തീ പകരുകയായിരുന്നു. പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് അടുപ്പുവെട്ട് ചടങ്ങ് നടന്നത്. തുടർന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്നു. വലിയ തിടപ്പളളിയിലെ ഗോശാല വാസുദേവൻ നമ്പൂതിരിയാണ് അടുപ്പ് കത്തിച്ചത്.

ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, മെയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, കെ.മുരളീധരൻ, എ.എ റഹീം, ബിജെപി നേതാക്കളായ ഒ.രാജഗോപാൽ, ജി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് 2:30നാണ് നിവേദ്യം ചടങ്ങ് നടക്കുക. തീർത്ഥം തളിക്കുന്നതിനായി 300 ശാന്തിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാവിലെ നേരിയ തോതിൽ മഴ അനുഭവപ്പെട്ടത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു.

Also Read: റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞു: ഡ്രൈവറുടെ മൃതദേഹം ലഭിച്ചത് മൂന്ന് കഷ്ണങ്ങളായി

shortlink

Related Articles

Post Your Comments

Related Articles


Back to top button