Latest NewsNewsIndia

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം: സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും

980 കോടി രൂപ ചെലവിലാണ് സുദർശൻ സേതു പാലം നിർമ്മിച്ചിരിക്കുന്നത്

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ സുദർശൻ സേതു ഇന്ന് നാടിന് സമർപ്പിക്കും. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണ് സുദർശൻ സേതു. ഇതോടെ, ഭക്തർക്ക് എളുപ്പത്തിൽ ദ്വാരകാ ദ്വീപിലേക്ക് എത്തിച്ചേരാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുക. ദ്വിദിന സന്ദർശനത്തിനായി അദ്ദേഹം കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയിരുന്നു.

980 കോടി രൂപ ചെലവിലാണ് സുദർശൻ സേതു പാലം നിർമ്മിച്ചിരിക്കുന്നത്. നാലുവരി പാതയുള്ള പാലമാണിത്. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും അറിയപ്പെടുന്നു. ഭഗവത്ഗീതയിലെ വാക്യങ്ങളും ഭഗവാൻ കൃഷ്ണന്റെ രൂപങ്ങളും പാലത്തിന്റെ ഇരുവശങ്ങളിലുമായി ആലേഖനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രൂപകൽപ്പനയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

Also Read: ഇന്ന് ആറ്റുകാൽ പൊങ്കാല: ഭക്തിസാന്ദ്രമായി അനന്തപുരി

2017-ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. പാലം യാഥാർത്ഥ്യമായതോടെ ദേവഭൂമിയായ ദ്വാരകയെ പ്രധാനപ്പെട്ട തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാൻ സാധിക്കുന്നതാണ്. ഒഖ തുറമുഖത്തിന് സമീപത്തായാണ് ബെയ്റ്റ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ബോട്ട് മാർഗ്ഗം സഞ്ചരിച്ചാണ് തീർത്ഥാടകർ ബെയ്റ്റ് ദ്വാരകയിലേക്ക് എത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button