Latest NewsKeralaNews

പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രേമചന്ദ്രന്‍, ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഉറപ്പായും നടക്കും: സദസില്‍ ബിജെപിക്ക് ജെയ് വിളി

കൊല്ലം:പ്രധാനമന്ത്രിയെ പുകഴ്ത്തി എന്‍.കെ പ്രേമചന്ദ്രന്‍ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഉറപ്പായും നടക്കും എന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്റെ അഭിപ്രായ പ്രകടനം. കുണ്ടറ പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുന്നു എന്നതിനാല്‍ അതിന് അതിന്റെ പ്രാധാന്യമുണ്ടെന്നും എന്‍.കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സദസില്‍ നിന്ന് ജെയ് ജെയ് ബിജെപി എന്ന മുദ്രാവാക്യവും ഉയര്‍ന്നു.

Read Also: മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്: കെ സുധാകരൻ

‘നിര്‍മ്മാണ ഉദ്ഘാടനത്തിന്റെ പട്ടികയിലേയ്ക്ക് ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ഒരുകാര്യം ഉറപ്പുണ്ട്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍വ്വഹണം, പൂര്‍ത്തീകരണം എന്നിവ എല്ലാമാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുന്നുണ്ട്. കൃത്യമായി അത് റിവ്യൂ ചെയ്യുന്നുണ്ട്. അപ്പോള്‍ തീര്‍ച്ചയായും ഈ പദ്ധതി നടക്കുമെന്ന കാര്യത്തില്‍ അശേഷം സംശയമില്ല’, എന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button