KeralaLatest NewsNews

കാര്യവട്ടം ക്യാമ്പസിനുള്ളിലെ പഴയ വാട്ടര്‍ ടാങ്കില്‍ മനുഷ്യന്റെ അസ്ഥികൂടം 

ഫോറൻസിക്ക് വിഭാഗം എത്തിയശേഷം ഫയർഫോഴ്സിന്റെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കാനാണ് നീക്കം.

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ മനുഷ്യൻ്റെ അസ്ഥികൂടം.  ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം ഇന്ന് കണ്ടെത്തിയത്.

കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന തുടരുന്നു. വർഷങ്ങള്‍ക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കിടക്കുന്നത് ക്യാമ്പസിലെ ജീവനക്കാരർ  കണ്ടത്. വാട്ടർ ടാങ്കിന്റെ മാനുവല്‍ ഹോള്‍ വഴിയാണ് 15 അടി താഴ്ചയില്‍ കിടന്ന അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും ഇവിടേക്ക് പോകാറില്ല.

read also: ‘ഷെയിം ഓൺ യു എസ്.എഫ്.ഐ’: പൊങ്കാലയ്ക്ക് വരാമെന്ന് പറഞ്ഞ് പോയവൻ, അവനെ അവർ ആൾക്കൂട്ടവിചാരണ നടത്തി കൊലപ്പെടുത്തി?! വിമർശനം

കഴക്കൂട്ടം ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാൻ കഴിയാത്തതിനാല്‍ മടങ്ങി. വ്യാഴാഴ്ച രാവിലെ ഫോറൻസിക്ക് വിഭാഗം എത്തിയശേഷം ഫയർഫോഴ്സിന്റെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button