IdukkiLatest NewsKeralaNews

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു

വനപാലകരെത്തി പടക്കം പൊട്ടിച്ച ശേഷമാണ് പടയപ്പയെ പ്രദേശത്തു നിന്നും തുരത്തിയത്

തൊടുപുഴ: മൂന്നാറിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് പടയപ്പ. മൂന്നാർ മറയൂർ സംസ്ഥാന പാതയിലാണ് കാട്ടുകൊമ്പനായ പടയപ്പ ഇറങ്ങിയത്. തമിഴ്നാട് ആർടിസി ബസിന് നേരെ പാഞ്ഞടുത്ത പടയപ്പ, ബസിന്റെ ചില്ലുകൾ തകർത്തു. ഏകദേശം ഒരു മണിക്കൂറിലധികമാണ് റോഡിൽ പടയപ്പ നിലയുറപ്പിച്ചത്. ഇതോടെ, മണിക്കൂറുകളോളം സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

വനപാലകരെത്തി പടക്കം പൊട്ടിച്ച ശേഷമാണ് പടയപ്പയെ പ്രദേശത്തു നിന്നും തുരത്തിയത്. ഇന്നലെ രാത്രിയോടെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. രാജമല എട്ടാമൈലിൽ വെച്ച് മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്ക് വന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് പടയപ്പ വാഹനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. ആന ജനവാസ മേഖലയിൽ തന്നെ തുടരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില വർദ്ധിപ്പിച്ചു, അറിയാം പുതുക്കിയ നിരക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button