Latest NewsKeralaNews

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല, ഉണ്ടായിരുന്നത് ഞാന്‍ പൂട്ടിച്ചു, കെ മുരളീധരനേയും നാടുകടത്തി: വി ശിവന്‍കുട്ടി

കോഴിക്കോട്: കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇല്ലാതാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി മാറാത്തത് കേരളത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ഉണ്ടായിരുന്നത് ഞാന്‍ പൂട്ടിച്ചിട്ടുണ്ട്.’, ശിവന്‍കുട്ടി പറഞ്ഞു.

Read Also: യുവതിയുടെ നഗ്‌ന ചിത്രം പ്രദർശിപ്പിച്ചു: പോൺഹബ് ഉടമ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ

നേമത്തെ കണക്ക് വടകരയില്‍ തീര്‍ക്കാന്‍ ബിജെപി ശ്രമമെന്ന മുരളീധരന്റെ പ്രസ്താവനയിലും ശിവന്‍കുട്ടി പ്രതികരിച്ചു. മന്ത്രിയായിരിക്കെ മത്സരിച്ച് തോറ്റ ആളാണ് കെ മുരളീധരന്‍. നേമത്ത് വന്നു ശക്തനെന്ന് പറഞ്ഞു. ശക്തനല്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, വടകരയില്‍ മത്സരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നും വടകരയ്ക്കായി ഉന്തും തള്ളുമില്ലെന്നും വ്യക്തമാക്കി കെ മുരളീധരന്‍ രംഗത്ത് എത്തി. ‘താന്‍ മാത്രമെ വടകരയില്‍ മത്സരിക്കാനുള്ളു. അവിടെ മത്സരിക്കാന്‍ കുറച്ചു മനക്കട്ടിയും ധൈര്യവും വേണം. അക്രമ രാഷ്ടീയത്തിനെതിരെയുള്ള പോരാട്ടമാണ് വടകരയില്‍ നടക്കുന്നത്’, അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button