KeralaLatest NewsNews

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം: 5 യാത്രികർക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ 5 പേർക്ക് അപകടത്തിൽ പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്.

Read Also: കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ചു: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു

പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടാണ് ആംബുലൻസ് സഞ്ചരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പോലീസ് വാഹനങ്ങളും കടന്ന് പോയതിന് ശേഷം ഈ വാഹനം അൽപം പിന്നിലായിരുന്നു. ഇതിനിടെയാണ് കാറുമായി കൂട്ടിയിടിച്ച് അപകടം നടന്നത്.

Read Also: വേനൽക്കാലം: ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

shortlink

Related Articles

Post Your Comments

Related Articles


Back to top button