Latest NewsKeralaNews

ഏഴ് കെഎസ്‌ആർടിസി ഉദ്യോഗസ്ഥരെ നോട്ടീസുപോലും നല്‍കാതെ പിരിച്ചുവിട്ടു: പരാതിയുമായി കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍

ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിന് മുൻപ് നോട്ടിസ് നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടെ മാനേജ്മെന്റ് പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ആന്റണി രാജു ഗതാഗത മന്ത്രിയായി അധികാരത്തിലിരുന്ന സമയത്ത് നിയമിച്ച ഏഴ് കെഎസ്‌ആർടിസി ഉദ്യോഗസ്ഥരെ നോട്ടീസുപോലും നല്‍കാതെ പിരിച്ചുവിട്ടെന്ന പരാതിയുമായി കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍.

കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുത്ത ദിവസം മുതല്‍ ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദ്ദേശിച്ചിട്ടുളള അറിയിപ്പ് ഇമെയിലിൽ ലഭിച്ചതെന്നും ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിന് മുൻപ് നോട്ടിസ് നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടെ മാനേജ്മെന്റ് പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

read also: വി.സിയുടെ വാദങ്ങളെ തള്ളി പൊലീസ് റിപ്പോര്‍ട്ട്: സിദ്ധാര്‍ത്ഥന്‍ മരിച്ച ദിവസം വി.സി ക്യാംപസിലുണ്ടായിരുന്നു

മദ്ധ്യനിര മാനേജ്മെന്റ് ശക്തമാക്കണമെന്ന പ്രൊഫ. സുശീല്‍ ഖന്ന റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തില്‍ നിയമിതരായ എച്ച്‌ആർ മാനേജർ ഷെജു, ഫിനാൻസ് ജനറല്‍ മാനേജർ ബീനാ ബീഗം, സിവില്‍ വിഭാഗത്തിലെ രണ്ട് എക്സിക്യൂട്ടീവ് എൻജിനീയർമാർ, അക്കൗണ്ട്സ് വിഭാഗത്തിലെ മൂന്ന് ട്രെയ്നി ഉദ്യോഗസ്ഥർ എന്നിവരെയാണ് സേവനത്തില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button