Latest NewsNewsIndia

പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

മംഗളുരു: പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. മംഗളൂരുവിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശിയായ അഭിനെയാണ് കടബ പോലീസ് പിടികൂടിയത്. കടബ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളെയാണ് പ്രതി ആക്രമിച്ചത്.

Read Also: സിദ്ധാര്‍ത്ഥനെ എസ്എഫ്‌ഐക്കാര്‍ തല്ലിക്കൊന്നത് പാര്‍ട്ടിയുടെ അറിവോടെ: ആരോപണവുമായി കെ മുരളീധരന്‍

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് യുവാവ് ഇത്തരമൊരു ക്രൂരത നടത്തിയതെന്നാണ് റിപ്പോർട്ട്. ഒരു പെൺകുട്ടിയെ ലക്ഷ്യം വെച്ചായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. എന്നാൽ, സ്‌കൂൾ വരാന്തയിൽ ഇരിക്കുകയായിരുന്ന 3 പെൺകുട്ടികൾ ആക്രമണത്തിന് ഇരയായി.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Read Also: ഒരുമിച്ച് പ്രചാരണം: പത്തനംതിട്ട ബിജെപി സ്ഥാനാർഥി അനിൽ ആന്റണി ഇന്ന് പിസി ജോർജിനെ സന്ദർശിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button