KeralaLatest NewsNews

വനം വകുപ്പിന്റെ താല്‍ക്കാലിക ചുമതല മന്ത്രി കെ രാജന് കൈമാറുമെന്ന് സൂചന

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താല്‍ക്കാലികമായി കൈമാറുമെന്ന് സൂചന. നിലവിലെ മന്ത്രി എ കെ ശശീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചുമതലയില്‍ മാറ്റം.

Read Also: ‘മഞ്ഞക്കൊമ്പനാ, തുമ്പിക്കൈ കൊണ്ട് ഒറ്റയടിയായിരുന്നു, അലറിവിളിച്ചിട്ടും ആന പോയില്ല’: ആനപ്പേടിയിൽ വാഴച്ചാൽ

വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം രണ്ട് മരണങ്ങള്‍ സംഭവിച്ചു. പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. കൂടാതെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനായ അവറാച്ചനും മരിച്ചു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സല (64) ആണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു.

കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button