Latest NewsKeralaNews

തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിക്കും: വി എസ് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിക്കുമെന്ന് തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാര്‍. ഇടത് പക്ഷത്തിന്റെ ബെയ്സ് തൃശൂരിനുണ്ട്. ജയിച്ചാല്‍ ജനങ്ങളുടെ കൂടെയുണ്ടാകും, അതാണ് എന്റെ വഴിപാട്.

Read Also: സംസ്ഥാന സർക്കാരിന് തിരിച്ചടി: ക്ഷീര സംഘം സഹകരണ ബിൽ തളളി രാഷ്ട്രപതി

‘ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഞാന്‍. ജനങ്ങള്‍ എന്നെ കൈവിടില്ല. അവര്‍ എന്നെ ജയിപ്പിക്കും. ജനങ്ങള്‍ ഇടതിനാണ് പിന്തുണ നല്‍കുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാകണം. നാടിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഐക്യത്തോടെ, സന്തോഷത്തോടെ, പരസ്പരം ഭയമില്ലാതെ, ഭയപ്പെടുത്താതെ
ഈ രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്യണം’, ഇതാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button