KeralaLatest NewsNews

സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടർക്കഥയാകുന്നു, ഉന്നത തലയോഗം വിളിച്ച് വനം മന്ത്രി

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വന്യജീവി ആക്രമണത്തെ തുടർന്ന് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേരുക. ഇന്ന് ഉച്ചയ്ക്ക് 2:30നാണ് യോഗം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വന്യജീവി ആക്രമണത്തെ തുടർന്ന് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കോതമംഗലത്തെ കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിരയെന്ന വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് കക്കയെത്തും, തൃശ്ശൂർ അതിരപ്പള്ളിയിലും രണ്ട് പേർ വന്യജീവി ആക്രമണത്തെ തുടർന്ന് മരിച്ചു.

Also Read: കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ അമലിന്റെ പേരിൽ കേസെടുത്തു

കക്കയത്തെ കർഷകൻ പാലാട്ടി എബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്നാണ് മരിച്ചത്. അതേസമയം, അതിരപ്പള്ളിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. വന്യമൃഗങ്ങൾ കാടിയിറങ്ങി ജനവാസ മേഖലയിൽ എത്തുന്നതിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button