KeralaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ട്രാക്ക് അറ്റകുറ്റപ്പണി, പാലക്കാട് ഡിവിഷന് കീഴിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം

ഇന്ന് മുതൽ മാർച്ച് 25 വരെയാണ് സമയം പുനക്രമീകരിച്ചിട്ടുള്ളത്

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ചില ട്രെയിനുകൾ റദ്ദ് ചെയ്യുകയും, ചിലത് വൈകിയോടുകയും ചെയ്യുന്നതാണ്. ഇന്ന് മുതൽ മാർച്ച് 25 വരെയാണ് സമയം പുനക്രമീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ദക്ഷിണ റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ സമയക്രമത്തെ കുറിച്ചും, റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചും അറിയാം.

റദ്ദ് ചെയ്ത ട്രെയിനുകൾ

ഷൊർണൂർ- കോഴിക്കോട് എക്‌സ്പ്രസ്- 16,23 എന്നീ തിയ്യതികളിൽ റദ്ദ് ചെയ്തു

കോഴിക്കോട്- ഷൊർണൂർ എക്‌സ്പ്രസ്- 10,17,24 എന്നീ തിയ്യതികളിൽ റദ്ദ് ചെയ്തു

നിലമ്പൂർ റോഡ് – ഷൊർണൂർ എക്‌സ്പ്രസ്- 10, 16, 17 എന്നീ തിയ്യതികളിൽ റദ്ദ് ചെയ്തു

വൈകിയോടുന്ന ട്രെയിനുകൾ

കൊച്ചുവേളി-ശ്രീഗംഗ നഗർ എക്സ്പ്രസ്

കോയമ്പത്തൂർ- ജബൽപൂർ എക്സ്പ്രസ്

കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button