Latest NewsNewsInternational

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: 19 പേർ മരണപ്പെട്ടു, 7 പേരെ കാണ്മാനില്ല

ജക്കാർത്ത: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 19 പേർ മരണപ്പെട്ടു. ഇന്തോനേഷ്യയിലാണ് സംഭവം. ഏഴ് പേരെ കാണാതാകുകയും ചെയ്തു. വെസ്റ്റ് സുമാത്ര പ്രവിശ്യയിലെ പെസിസിർ സെലാറ്റൻ ജില്ലയിലാണ് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായത്.

Read Also: മൂന്ന് മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് 4 പോണ്‍ നടിമാര്‍: ഒടുവിലത്തെ ഇര സോഫിയ ലിയോൺ

വെള്ളിയാഴ്ച മുതൽ ഇവിടെ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണസേനയും പ്രാദേശിക ദുരന്ത നിവാരണ സേനയും ചേർന്നാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. 80,000-ത്തിലധികം ആളുകളെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളിലും നഗരങ്ങളിലുമായി വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

14 വീടുകൾ മണ്ണിനടിയിലായി. 20,000 വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: വ്യോമയാന മേഖലയ്ക്ക് കരുത്തു പകർന്ന് കേന്ദ്രം: പതിനായിരം കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button