KeralaLatest NewsNews

എക്സര്‍സൈസ് ചെയ്യലും ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത് : മന്ത്രി ഗണേഷ് കുമാര്‍

എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയോടുള്ള രാഹുലിന്റെ നിലപാട്

കൊല്ലം: കേരളത്തില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ചെറുപ്പക്കാരനായ മകനെ ബിജെപിക്ക് വേണ്ടി ആന്റണി നേര്‍ച്ചയാക്കിയെന്ന് ഗണേഷ് വിമര്‍ശിച്ചു. കെ. കരുണാകരന്റെ നിര്‍ബന്ധത്തിലാണ് താന്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പത്മജയ്‌ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പരാമര്‍ശം തെമ്മാടിത്തരമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Read Also: തലശേരി-മാഹി ബൈപാസ് ഉദ്ഘാടനം: മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്

മരിച്ചു പോയവരെപ്പോലും വെറുതേ വിടാത്തവരാണ് കോണ്‍ഗ്രസുകാര്‍. അതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം സൂചിപ്പിക്കുന്നത്. മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസുകാരില്‍ രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ത്തതെന്നും ഗണേഷ് വ്യക്തമാക്കി.

എക്‌സര്‍സൈസ് ചെയ്യലും തമിഴ്‌നാട്ടില്‍ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്ന് അദ്ദേഹം വിമര്‍ശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button