Latest News

സിദ്ധാര്‍ത്ഥന് മുമ്പും രണ്ട് വിദ്യാര്‍ത്ഥികള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി, നടന്നത് ഹണിട്രാപ്പിന് സമാനമാണെന്ന് വിവരം

ഇവര്‍ നോട്ടമിടുന്നത് കാമ്പസിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ പെണ്‍കുട്ടികളും വിചാരണ ചെയ്തെന്ന് വിവരം. പെണ്‍കുട്ടികള്‍ക്കെതിരെ ആരും മൊഴി നല്‍കാത്തതിനാല്‍ ഇത് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമല്ല. സര്‍വകലാശാലയില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ നടന്നു എന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് ശരിവെക്കുന്നു.

Read Also: ഈ കമ്പനിയിൽ ഒരു ദിവസത്തെ ഇന്റേൺഷിപ്പ് ചെയ്താൽ 3 ലക്ഷം രൂപ അക്കൗണ്ടിലെത്തും! ഇന്ന് കൂടി അപേക്ഷിക്കാൻ അവസരം

സിദ്ധാര്‍ത്ഥന് എതിരെ സംഘം ചേര്‍ന്നുള്ള വിദ്യാര്‍ത്ഥിനികളുടെ വിചാരണ നടന്നത് റോഡിലാണെന്നാണ് വിവരം . പ്രതികളുടെ പെണ്‍സുഹൃത്തുക്കളെയാണ് ഉപയോഗിച്ചത്. പെണ്‍കുട്ടികളുടെ പേര് ആരും മൊഴി നല്‍കിയിട്ടില്ല. ആന്റി റാഗിങ് സ്‌ക്വാഡ് കൂടുതല്‍ സംഭവങ്ങള്‍ അന്വേഷിക്കുകയാണ്.

സിദ്ധാര്‍ത്ഥന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെയും ക്രൂരമായ പീഡനം നടന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണത്തെത്തുടര്‍ന്നാണ് ഇത് പുറത്തുവരുന്നത്. 36-ാം സാക്ഷിയാണ് മൊഴി നല്‍കിയത്. രണ്ട് പേരെ അതിക്രൂരമായി വിചാരണ ചെയ്ത് മര്‍ദ്ദിച്ചു. വിവരം അന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. രണ്ടാഴ്ചയോളം അവര്‍ രണ്ടുപേരും ക്ലാസ്സില്‍ എത്തിയില്ല.

അന്ന് നടന്നത് ഹണിട്രാപ്പിന് സമാനമെന്നാണ് വിലയിരുത്തല്‍. ആന്റി റാഗിങ് സ്‌ക്വാഡിന്റേതാണ് വിലയിരുത്തല്‍. കാമ്പസിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെയാണ് കുടുക്കുന്നത്. ഇതിന് പെണ്‍കുട്ടികളെ ഉപയോഗിച്ചു എന്നും വിലയിരുത്തലുണ്ട്. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാനുള്ള കാരണവും ഇതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button