KeralaLatest NewsNews

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു, പോലീസ് മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍(36)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പൂരത്തിനിടെ ഉണ്ടായ അടിപിടിയെക്കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.

Read Also: നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രക്തം ഛര്‍ദ്ദിച്ച് പ്രവാസി മലയാളി മരിച്ചു

അതേസമയം, പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം. സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നെന്നും ഉടനെ ആശുപത്രിയിലെത്തിച്ചെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button