PathanamthittaLatest NewsKeralaNews

ശബരിമല: മീനമാസ പൂജകൾക്കായി നട തുറന്നു

മീനം ഒന്നായ നാളെ പുലർച്ചെ 4:30-ന് പള്ളിയുണർത്തൽ ചടങ്ങ് ആരംഭിക്കും

പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്ന് ഭദ്രദീപം തെളിയിച്ചത്. മീനമാസ പൂജയിൽ പങ്കെടുക്കുന്നതിനായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയത്. നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നതോടെ ഭക്തർ മല ചവിട്ടി.

ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. മീനം ഒന്നായ നാളെ പുലർച്ചെ 4:30-ന് പള്ളിയുണർത്തൽ ചടങ്ങ് ആരംഭിക്കും. 5:00 മണിക്ക് നിർമ്മാല്യ ദർശനം, അഭിഷേകം എന്നിവ നടക്കുന്നതാണ്. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമവും ഉണ്ടായിരിക്കും. 5.30 മുതൽ 7:00 വരെയും 9:00 മുതൽ 11:00 വരെയും നെയ്യഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. 7.30-ന് ഉഷപൂജ, തുടർന്ന് ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും നടക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കുന്നതാണ്. മീനമാസ പൂജകൾ പൂർത്തിയാക്കിയ ശേഷം 18-ന് രാത്രി ശബരിമല നട അടയ്ക്കും.

Also Read: മൂന്നാറിലെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് പത്തനംതിട്ട സ്വദേശിനി

shortlink

Related Articles

Post Your Comments

Related Articles


Back to top button