KeralaLatest News

കോളേജിൽ പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങി, നടപടിയിൽ പ്രതിഷേധിച്ച് വേദി വിട്ട് ജാസി ഗിഫ്റ്റ്

കൊച്ചി: കോളേജിൽ വച്ച് പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങി. കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിൽ വച്ചായിരുന്നു സംഭവം. അപ്രതീക്ഷിതമായ പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ടിറങ്ങി പോയി. പ്രിൻസിപ്പാളിന്റെ നടപടി വേദനിപ്പിച്ചുവെന്ന് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് പറഞ്ഞു.

ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്ന് ജാസി ഗിഫ്റ്റ് പ്രതികരിച്ചു. പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളുകളെത്തുന്നത് സാധാരണമാണ്. എന്നാൽ ഇക്കാര്യമൊന്നും നോക്കാതെ പ്രിൻസിപ്പാൾ തന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. കൂടെ പാടാൻ വന്നയാളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കാലാകാരനെന്ന നിലയിൽ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് കൂട്ടിച്ചേർത്തു.

എന്നാൽ, തന്റെ നടപടിയെ കോളേജ് പ്രിൻസിപ്പാൾ ന്യായീകരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നാണ് കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൽ പറയുന്നത്.

കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിൽ കോളേജ് ഡേ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. പാടുന്നതിനിടെ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന നിലപാടെടുത്ത പ്രിൻസിപ്പാൾ മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button